Back to Home
Showing 176-200 of 3459 results

176. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
ആസാം റൈഫിൾസ്
177. വംഗദേശം എന്നറിയപ്പെട്ടിരുന്നത്?
പശ്ചിമ ബംഗാൾ
178. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?
ഹംപി (കർണ്ണാടക)
179. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
പാറ്റ്ന
180. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?
സുന്ദർബാൻസ്
181. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
182. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)
183. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?
സിയാച്ചിൻ
184. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ജമ്മു- കാശ്മീർ
185. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം?
കേസരിയ സ്തൂപം (ബീഹാർ)
186. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
187. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഋഷികേശ്
188. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?
സാങ്ഗായ് മാൻ
189. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?
മഹാരാഷ്ട്ര
190. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?
സിക്കിം
191. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം?
മിസോറാം
192. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?
സത് ലജ്
193. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
ധർമ്മശാല (ഹിമാചൽ പ്രദേശ്)
194. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?
ലഡാക്ക്
195. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?
ഡങ്കൻ പാസേജ്
196. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
ഹരിയാന
197. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?
ലഡാക്ക്
198. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?
മധ്യ പ്രദേശ്
199. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?
ഗോമതി
200. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?
ഗ്വാളിയർ

Start Your Journey!