Back to Home
Showing 226-250 of 3459 results

226. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?
ബേലൂർ (പഞ്ചിമബംഗാൾ)
227. രാജീവ് ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം?
ശ്രീപെരുംപുത്തൂർ (1991 മെയ് 21)
228. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?
ഒഡീഷ
229. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
230. രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
അമൃതസർ
231. രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?
കത് പുട്ലി
232. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ?
പാലസ് ഓൺ വീൽസ്
233. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?
പുഷ്കർ മേള (രാജസ്ഥാൻ)
234. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?
രുക്മിണീ ദേവി അരുൺഡേൽ (1952)
235. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ജാർഖണ്ഡ്
236. രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?
സംസ്കൃതി എക്സ്പ്രസ്
237. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
238. രണ്ടാം ലോകയുദ്ധത്തിന്‍റെ ഭാഗമായി കോഹിമയുദ്ധം നടന്ന വർഷം?
1944
239. രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം?
ജമ്മു- കാശ്മീർ
240. രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം?
ചണ്ഡിഗഢ്
241. രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി?
രവി നദി (പഞ്ചാബ്)
242. യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്?
പൂനെ
243. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ജാർഖണ്ഡ്
244. യുനസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്?
ചംപാനെർ - പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക്
245. യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്?
1937 ഏപ്രിൽ 1
246. യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
247. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
248. മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മേഘാലയ
249. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
ചണ്ഡിഗഢ്
250. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?
ഹരിയാന

Start Your Journey!