Back to Home
Showing 801-825 of 3459 results

801. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
ആസാം റൈഫിൾസ്
802. കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
തപ്തി നദി (ഗുജറാത്ത്)
803. കക്രപ്പാറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്?
ഗുജറാത്ത്
804. ഔറംഗസീബിന്‍റെ ഭാര്യയായ റാസിയാദുരാനിയുടെ ശവകുടീരം?
ബീബീ കാ മക്ബറ(ഔറംഗബാദ്)
805. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്?
ജർണയിൽ സിങ് ഭിന്ദ്രൻ വാല
806. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ?
മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ
807. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡന്റ്?
ഗ്യാനി സെയിൽസിംഗ്
808. ഓടി വിളയാട് പാപ്പാ എന്ന പ്രശ്സ്ത തമിഴ് ഗാനത്തിന്‍റെ രചയിതാവ്?
സുബ്രമണ്യ ഭാരതി
809. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്?
പൂനെ
810. ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനു വേണ്ടി ജലസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന?
നർമ്മദാ ബച്ചാവോ ആന്തോളൻ
811. ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?
മധ്യപ്രദേശ് (നർമ്മദാ നദിയിൽ)
812. ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം?
2011 നവംബർ 4
813. ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്)സ്ഥിതി ചെയ്യുന്നത്?
അസം
814. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?
ജ്യോതി ബസു
815. ഒരു ഫാത്തം എത്ര അടിയാണ്?
6
816. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്?
1852
817. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?
കട്ടക്
818. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?
റൂർക്കല
819. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്?
മഹാനദി
820. ഒഡീഷയിലെ റൂർക്കല ഉരുക്കു നിർമ്മാണ ഫാക്ടറി നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
ജർമ്മനി
821. ഒഡീഷയിലെ പുരിയിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം?
ഗോവർധന മഠം
822. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?
2014
823. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?
ബിക്കാനീർ
824. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
825. ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?
പുലികേശി I l

Start Your Journey!