281. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?
ജഹാംഗീർ
282. റോയുടെ തലവനായ മലയാളി?
ഹോർമിസ് തരകൻ
283. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
284. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?
മൗലിക അവകാശങ്ങൾ
285. ഹിന്ദു' പത്രത്തിന്‍റെ സ്ഥാപകന്‍?
ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്
286. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
ആസാം റൈഫിൾസ്
287. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം?
ലക്ഷദ്വീപ്
288. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്?
മഹാനദി
289. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
ഡക്കാൻ ക്യൂൻ (റൂട്ട്: ബോംബെ-കുർള)
290. രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി?
രവി നദി (പഞ്ചാബ്)