Back to Home
Showing 576-600 of 3459 results

576. തമിഴ്നാട്ടിലെ അഡയാറിൽ കലാക്ഷേത്രം സ്ഥാപിച്ച നർത്തകി?
രുക്മിണീ ദേവി അരുൺഡേൽ
577. തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം?
യേർക്കാട്
578. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത?
ഫാത്തിമാ ബീവി
579. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം?
വേദാരണ്യം
580. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?
കോടമ്പാക്കം
581. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്?
തിരുക്കുറൾ (രചന: തിരുവള്ളുവർ)
582. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്?
മണിമേഖല (രചന: സാത്തനാർ)
583. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?
മഹാരാഷ്ട്ര
584. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?
ഗുജറാത്ത്
585. തത്വ ബോധിനി സഭയുടെ സ്ഥാപകൻ?
ദേവേന്ദ്രനാഥ ടാഗോർ
586. തഡോബ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
587. തടാക നഗരം എന്നറിയപ്പെടുന്നത്?
ഉദയ്പൂർ (രാജസ്ഥാൻ)
588. തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?
രാജ രാജ ചോളൻ l
589. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?
രാജ രാജ ചോളൻ l
590. ഡോ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലം?
നാഗ്പൂർ (മഹാരാഷ്ട്ര)
591. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?
അഹമ്മദാബാദ്
592. ഡെൻമാർക്കിന്‍റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന്‍റെ പ്രദേശം?
ട്രാൻക്വബാർ
593. ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം?
സിക്കീം
594. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
ഗോവ
595. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
1992 (69 - ഭരണഘടനാ ഭേദഗതി)
596. ഡൽഹിയുടെ പഴയ പേര്?
ഇന്ദ്രപ്രസ്ഥം
597. ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം?
കൊൽക്കത്ത
598. ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
യമുന
599. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?
കുത്തബ്ദീൻ ഐബക്
600. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?
1956

Start Your Journey!