Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1121. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

1122. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ

1123. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?

മിസോറാം

1124. ഗംഗ – യമുന സംഗമസ്ഥലം?

അലഹാബാദ്

1125. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?

മണി ഭവൻ

1126. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

1127. ചന്ദ്രശേഖര ദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുപ്പണ മദ്യ ദുരന്തം

1128. ആധുനിക നിക്കോബാറിന്‍റെ പിതാവ്?

ബിഷപ്പ് ജോൺ റിച്ചാർഡ്സൺ

1129. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

1130. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂററ്റ്

Visitor-3846

Register / Login