Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

111. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?

എട്ടാം പഞ്ചവത്സര പദ്ധതി

112. നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

എട്ടാം പഞ്ചവത്സര പദ്ധതി

113. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?

സെൻസെക്സ് (SENSEX)

114. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

115. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?

സർ. ഓസ്ബോൺ സ്മിത്ത്

116. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?

കേരളം

117. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

118. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

119. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?

ബ്രിട്ടൺ

120. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

Visitor-3088

Register / Login