Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

131. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?

രണ്ടാം പഞ്ചവത്സര പദ്ധതി

132. 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപേriഗിക്കുന്ന പദം?

ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth)

133. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

ആസൂത്രണ കമ്മീഷൻ

134. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്?

50 രൂപാ

135. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്?

1000 രൂപാ

136. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ജവഹർലാൽ നെഹൃ

137. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

138. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )

139. ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

അഞ്ചാം പഞ്ചവത്സര പദ്ധതി

140. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?

എസ്.ബി.ഐ

Visitor-3735

Register / Login