121. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
നബാർഡ്
122. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
123. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?
ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം
124. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
അഞ്ചാം പഞ്ചവത്സര പദ്ധതി
125. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?
ദാദാഭായി നവറോജി
126. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
റിസർവ്വ് ബാങ്ക്
127. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി
128. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ജപ്പാൻ
129. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?
CEN VAT -Central Value Added Tax
130. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?
നാസിക്ക് - മഹാരാഷ്ട്ര