Back to Home
Showing 51-75 of 181 results

51. സർവ്വശിക്ഷാ അഭിയാന്‍റെ മാതൃകയിലുള്ള സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി?
രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (RMSA .2009 )
52. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
53. "വിദ്യാഭ്യാസത്തിന്‍റെ വേരുകൾ കയ്പ് നിറഞ്ഞവയാണ് ഫലം മധുര മുള്ളതും" എന്നുപറഞ്ഞത്?
അരിസ്റ്റോട്ടിൽ
54. "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്?
യൂക്ലിഡ്
55. "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്?
ജോൺ ഡൂയി
56. "ജനനം മുതൽ മരണം വരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?
ഇന്ദിരാഗാന്ധി
57. "ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?
ജിദ്ദു കൃഷ്ണമൂർത്തി
58. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്?
ചെറിയനാട് - ആലപ്പുഴ
59. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?
1959 ജൂൺ 1
60. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?
1962
61. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്‍റ്?
ഡോ.കെ.ഭാസ്കരൻനായർ
62. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക സെക്രട്ടറി?
കെ.ജി. അടിയോടി
63. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?
ന്യൂഡൽഹി
64. ഫിലോസഫിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?
ന്യൂഡൽഹി
65. സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്?
ന്യൂഡൽഹി
66. ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിചെയ്യുന്നത്?
ന്യൂഡൽഹി
67. 5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് 1956 ൽ ജവഹർലാൽ നെഹൃ സ്ഥാപിച്ച സ്ഥാപനം?
ദേശിയ ബാലഭവൻ
68. കേരളത്തിൽ ഹയർ സെക്കന്‍റ്റി വകുപ്പ് രൂപീകൃതമായ വർഷം?
1990
69. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
70. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?
മൈസൂർ
71. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഡെറാഡൂൺ
72. സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി?
വി.കെ കൃഷ്ണമേനോൻ
73. കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം?
കഴക്കൂട്ടം- തിരുവനന്തപുരം
74. 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി?
സാക്ഷർ ഭാരത് മിഷൻ
75. കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി തെരഞ്ഞെടുത്തത്?
1993 ജൂലൈ 4

Start Your Journey!