Questions from വിദ്യാഭ്യാസം

161. തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

കെ.ജയകുമാർ

162. "ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

ജിദ്ദു കൃഷ്ണമൂർത്തി

163. ഇന്ത്യയിൽ വിദ്യാഭ്യാസ; തുടർ പഠനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?

1985 സെപ്റ്റംബർ 26

164. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

അബ്ദുൾ റഹ്മാൻ

165. സർവ്വശിക്ഷാ അഭിയാന്‍റെ മാതൃകയിലുള്ള സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി?

രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (RMSA .2009 )

166. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?

1968

167. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?

കൊൽക്കത്ത മെഡിക്കൽ കോളേജ് -1835

168. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

1988 മെയ് 5

169. "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്?

ജോൺ ഡൂയി

170. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി

Visitor-3914

Register / Login