Questions from വാര്‍ത്താവിനിമയം

71. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

1961

72. ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

73. ലോകത്തിലെ ആദ്യ ടി.വി സീരിയൽ?

ഫാർ എവേ ഹിൽസ് (1946 - യു എസ് എ )

74. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

ശ്രീ നാരായണ ഗുരു

75. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?

കിസാൻ വാണി - 2004 ഫെബ്രുവരി

76. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

1965

77. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി ?

നർഗ്ലീസ് ദത്ത്

78. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

ഡൽഹൗസി

79. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?

അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്

80. ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ?

എ.എസ്.സി എന്റർപ്രൈസസ്

Visitor-3653

Register / Login