61. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന?
PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)
62. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ
63. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി?
3 വർഷം
64. പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 51 A
65. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?
25 വയസ്സ്
66. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?
വി. നരഹരി റാവു
67. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 226
68. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 19
69. സുപ്രീം കോടതിയുടെ പിൻ കോഡ്?
110201
70. ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 338 A