81. ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്?
1951
82. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
ജ്യോതി ബസു (പശ്ചിമ ബംഗാൾ)
83. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 70 വയസ്സ്
84. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
എൽ.എം.സിംഗ്‌വി കമ്മിറ്റി
85. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?
വിസിൽ ബ്ലോവേഴ്സ് ആക്ട്
86. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?
50%
87. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?
പഞ്ചാബ്
88. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 356
89. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
100 (തുടക്കത്തിൽ : 97 എണ്ണം)
90. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 22