Questions from ഇന്ത്യൻ ഭരണഘടന

61. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 161

62. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

അറ്റോർണി ജനറൽ

63. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?

1993 ഒക്ടോബർ 12

64. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 360

65. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?

ദേശീയ മനുഷ്യാവകാശ കമ്മിഷൻ

66. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 32

67. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി?

3 വർഷം

68. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?

1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി

69. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

70. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?

2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)

Visitor-3117

Register / Login