Back to Home
Showing 2001-2025 of 2114 results

2001. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?
ബംഗാൾ വിഭജനം (1905)
2002. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?
സൂര്യ സെൻ (1930 ഏപ്രിൽ 18)
2003. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?
ലാൽ ബഹദൂർ ശാസ്ത്രി
2004. " പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?
ജവഹർലാൽ നെഹൃ
2005. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
2006. ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?
ജഗ്ജീവ് റാം
2007. ഗുരുജി എന്നറിയപ്പെട്ട നേതാവ്?
എം.എസ്.ഗോൽ വാൾക്കർ
2008. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?
എച്ച് എൻ.ഖുൻസ്രു
2009. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?
ജവഹർലാൽ നെഹൃ
2010. ഇന്ത്യയുടെ ദേശീയ ദിനം?
ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം)
2011. മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്ര ബോസ്
2012. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
സച്ചിദാനന്ദ സിൻഹ
2013. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?
ഭഗത് സിംഗ്
2014. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?
സാരാനാഥ് (ഉത്തർ പ്രദേശ്)
2015. ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത?
ഇന്ദിരാഗാന്ധി
2016. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?
സിന്ധ് ഡാക്ക്
2017. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്?
വയനാട് (1875)
2018. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി?
1946 ഡിസംബർ 9
2019. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
എം.എൻ. റോയ്
2020. ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്?
ഗാന്ധിജി
2021. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?
ജവഹർലാൽ നെഹൃ
2022. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?
1907
2023. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി?
മംഗൾപാണ്ഡെ
2024. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?
ജയ്ഹിന്ദ്
2025. ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി?
ജഗജീവൻ റാം

Start Your Journey!