Questions from ഇന്ത്യാ ചരിത്രം

791. ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

792. ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം?

ഖുനി ദർവാസാ

793. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)

794. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സിക്കന്ത്ര (ആഗ്രക്ക് സമീപം)

795. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ?

മാൻ സിംഗ്

796. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)

797. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

നിക്കോളോ മനൂച്ചി

798. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?

മനോഹർ മൽഗോങ്കർ

799. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?

72

800. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

Visitor-3573

Register / Login