Back to Home
Showing 1676-1700 of 2114 results

1676. സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്ഥാപിച്ചത്?
സ്വാമി ദയാനന്ദ സരസ്വതി
1677. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്?
സ്വാമി ദയാനന്ദ സരസ്വതി
1678. ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
സ്വാമി ദയാനന്ദ സരസ്വതി
1679. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?
സ്വാമി ദയാനന്ദ സരസ്വതി
1680. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
സ്വാമി വിവേകാനന്ദൻ
1681. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?
ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)
1682. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?
പൂനെ (മഹാരാഷ്ട്ര)
1683. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ജ്യോതിറാവു ഫൂലെ
1684. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?
ജ്യോതിറാവു ഫൂലെ
1685. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?
ധനഞ്ജയ് കീർ
1686. ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം?
1888
1687. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)
1688. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്?
മദൻ മോഹൻ മാളവ്യ (1916)
1689. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്?
വീരേശ ലിംഗം പന്തലു
1690. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു (1874)
1691. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു
1692. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്?
സയ്യിദ് അഹമ്മദ് ഖാൻ
1693. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
സയ്യിദ് അഹമ്മദ് ഖാൻ
1694. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?
സയ്യിദ് അഹമ്മദ് ഖാൻ
1695. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
സയ്യിദ് അഹമ്മദ് ഖാൻ
1696. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്?
സയ്യിദ് അഹമ്മദ് ഖാൻ
1697. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?
സർ. സയ്യിദ് അഹമ്മദ് ഖാൻ
1698. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്?
സർ. സയ്യിദ് അഹമ്മദ് ഖാൻ
1699. ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്?
സർ. സയ്യിദ് അഹമ്മദ് ഖാൻ
1700. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?
മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)

Start Your Journey!