651. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?
മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10)
652. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്ഷേത്രപ്രവേശന വിളംബരം
653. സംഖ്യാ ദർശനത്തിന്‍റെ കർത്താവ്?
കപിലൻ
654. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി?
അക്ബർ
655. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?
വോയേജ് ടു ഇന്ത്യ
656. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?
അഹിംസാ സിദ്ധാന്തം
657. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?
ഷേർഷാ
658. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?
രബിന്ദ്രനാഥ ടാഗോർ
659. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?
കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )
660. ഷാജഹാനെ തുറങ്കിലടച്ച സ്ഥലം?
ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ