Back to Home
Showing 1551-1575 of 2114 results

1551. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
മുഹമ്മദ് അബ്ദുൾ റഹ്മാൻ
1552. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?
ഗാന്ധി ഇർവിൻ ഉടമ്പടി (1931)
1553. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
കെ. കേളപ്പൻ
1554. 1932 ജനുവരിയിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പുനസ്ഥാപിക്കാൻ കാരണം?
രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പരാജയം
1555. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?
1934
1556. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്കും" എന്ന് ഗാന്ധിജി പറഞ്ഞത്?
1930 മാർച്ച് 22 ന് ദണ്ഡിയാത്ര പുറപ്പെടുമ്പോൾ
1557. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
1930 (ലണ്ടൻ)
1558. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
റാംസെ മക്ഡൊണാൾഡ്
1559. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?
1931 (ലണ്ടൻ)
1560. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?
രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)
1561. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?
രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)
1562. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?
മദൻ മോഹൻ മാളവ്യ
1563. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?
ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)
1564. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
1932 (ലണ്ടൻ)
1565. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?
മൂന്നാം വട്ടമേശ സമ്മേളനം (1932)
1566. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ?
ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു
1567. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?
46
1568. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?
കമ്മ്യൂണൽ അവാർഡ് (1932)
1569. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?
1932 ആഗസ്റ്റ് 16
1570. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
റാംസെ മക്ഡൊണാൾഡ്
1571. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?
യർവാദ ജയിൽ (പൂനെ)
1572. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?
പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)
1573. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
1574. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
1575. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

Start Your Journey!