Back to Home
Showing 1276-1300 of 2114 results

1276. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി?
മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)
1277. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?
മിന്റോ മോർലി ഭരണ പരിഷ്കാരം 1909
1278. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?
മിന്റോ പ്രഭു
1279. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം?
1911
1280. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?
ഹാർഡിഞ്ച് Il
1281. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?
റാഷ് ബിഹാരി ബോസ്
1282. ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി?
ഹാർഡിഞ്ച് Il (1911)
1283. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?
ഹാർഡിഞ്ച് Il
1284. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി?
ഹാർഡിഞ്ച് Il
1285. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?
ഹാർഡിഞ്ച് Il
1286. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?
ചെംസ്‌ഫോർഡ് പ്രഭു (മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം)
1287. സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി?
ചെംസ്‌ഫോർഡ് പ്രഭു
1288. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?
ചെംസ്‌ഫോർഡ് പ്രഭു (1919)
1289. കരിനിയമം എന്നറിയപ്പെട്ട നിയമം?
1919 ലെ റൗലറ്റ് ആക്ട്
1290. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം?
മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം 1919
1291. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?
റീഡിംഗ് പ്രഭു
1292. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?
റീഡിംഗ് പ്രഭു
1293. 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?
റീഡിംഗ് പ്രഭു
1294. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി?
റീഡിംഗ് പ്രഭു
1295. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)
1296. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?
1931
1297. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?
ഇർവിൻ പ്രഭു (1931 ഫെബ്രുവരി 10)
1298. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?
ഇർവിൻ പ്രഭു (1931)
1299. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?
ഇർവിൻ പ്രഭു
1300. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?
വെല്ലിംഗ്ടൺ പ്രഭു

Start Your Journey!