Questions from ഇന്ത്യാ ചരിത്രം

421. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

422. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

കഴ്സൺ പ്രഭു

423. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്?

അശോകൻ (BC 250 )

424. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?

ഗാന്ധിജി

425. ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്?

ദയാറാം സാഹ്നി

426. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?

4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)

427. സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?

പേർഷ്യൻ

428. ഹുമയൂൺ നാമ രചിച്ചത്?

ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )

429. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

430. ശിവന്റെ വാസസ്ഥലം?

കൈലാസം

Visitor-3085

Register / Login