Questions from ഇന്ത്യാ ചരിത്രം

311. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

മഹാദേവ് ദേശായി

312. അക്ബർ വിവാഹം കഴിച്ച രജപുത്ര രാജകുമാരി?

ജോധാഭായി

313. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

314. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ?

ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു

315. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം?

കാലി ബംഗൻ

316. അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്റെ വിധവ?

കമലാ ദേവി

317. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?

ഷേർഷാ

318. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയുടെ കർത്താവ്?

എഡ്വിൻ അർണോൾഡ്

319. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

320. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്?

ഖരവേലൻ

Visitor-3023

Register / Login