Questions from ഇന്ത്യാ ചരിത്രം

11. 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?

എസ് ബി. ചൗധരി

12. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

13. ലാഹോർ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

14. സുഭാഷ് ചന്ദ്രബോസ് ജനിച്ചത്?

കട്ടക്ക് (ഒറീസ്സ; വർഷം: 1897)

15. ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്?

ലൂയിസ് ഫിഷർ

16. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?

രാജ്കുമാർ ശുക്ല

17. മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്?

സമാഹർത്ത

18. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?

കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )

19. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

20. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?

വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)

Visitor-3587

Register / Login