Questions from ഇന്ത്യാ ചരിത്രം

171. ജവഹർലാൽ നെഹൃവിന്റെ പിതാവ്?

മോത്തിലാൽ നെഹ്രു

172. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

173. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?

ബിഹാർ

174. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

175. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

176. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

177. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?

ആർക്കോട്ട്

178. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

179. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്?

രാജാറാം മോഹൻ റോയ്

180. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

Visitor-3507

Register / Login