Questions from ഇന്ത്യാ ചരിത്രം

101. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

102. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്?

1885 ഡിസംബർ 28

103. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?

ഇംഗ്ലീഷ്

104. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

105. അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്റെ വിധവ?

കമലാ ദേവി

106. രണ്ടാം സംഘം നടന്ന സ്ഥലം?

കപാട്ടുപുരം

107. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

108. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

109. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

110. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?

രണ്ടാം സിഖ് യുദ്ധം

Visitor-3769

Register / Login