Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

141. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

142. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി?

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്‌: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility)

143. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

വാൾസ്ട്രീറ്റ്

144. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?

1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി )

145. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?

രാജാ ചെല്ലയ്യ കമ്മിറ്റി

146. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?

മുഹമ്മദ് - ബിൻ- തുഗ്ലക്ക്

147. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?

എച്ച് .ഡി .എഫ് .സി

148. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?

1994

149. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

ലക്കഡവാല കമ്മീഷൻ

150. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്)

Visitor-3909

Register / Login