Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

121. റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?

സി.ഡി. ദേശ്മുഖ്

122. ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

123. റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?

കെ.ജെ. ഉദ്ദേശി

124. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക് - 1895

125. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

പ്രസിഡൻസി ബാങ്ക്

126. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

127. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?

1951 ഏപ്രിൽ 1

128. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?

അർദ്ദേശിർദലാൽ

129. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

2400 കലോറി

130. ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

1829

Visitor-3253

Register / Login