Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

551. സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ

552. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

മെറ്റ്സാറ്റ് (കല്പന-1)

553. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

554. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

555. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

556. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?

കൽക്കട്ട ഹൈക്കോടതി

557. ഒഡിഷയുടെ സംസ്ഥാന മൃഗം?

മ്ലാവ്

558. പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്

559. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

560. ക്രിമിലെയർ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കെ.കെ നരേന്ദ്രൻ കമ്മീഷൻ

Visitor-3250

Register / Login