Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

271. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

ആന്ധ്രജന്മാര്‍

272. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?

ചിൽക( ഒറീസ )

273. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

അനുച്ഛേദം 108

274. മുദ്രാ രാക്ഷസം രചിച്ചത് ആര്?

വിശാഖദത്തന്‍

275. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?

കൽപ്പാക്കം ആണവനിലയം

276. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

277. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

ആസ്സാം

278. അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

279. ഗിരി ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

280. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

Visitor-3546

Register / Login