Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

231. മത്സ്യ; രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

രാജസ്ഥാൻ

232. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ

233. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?

ജംഷഡ്പൂർ (ജാർഖണ്ഡ്)

234. തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

235. മോത്തിലാല്‍ വോറ കമ്മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം

236. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

ഫിറോസ് ഷാ മേത്ത

237. റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപ്

238. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആൻന്ധ്രപ്രദേശ്

239. മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര്?

കല്പന ചൗള

240. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

Visitor-3439

Register / Login