Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1601. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

1602. പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്?

അരുണാചൽ പ്രദേശ്

1603. ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡാർജിലിംഗ്

1604. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ബിഹാർ

1605. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

ഐ.ആർ.എസ് - 1A

1606. ടെണ്ടുൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാരിദ്ര നിർണ്ണയം

1607. ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

ആസാം

1608. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

1609. സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌?

കന്നഡ

1610. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു

Visitor-3709

Register / Login