71. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?
2007 ജൂൺ 18
72. "ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?
ജിദ്ദു കൃഷ്ണമൂർത്തി
73. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?
2010 ഏപ്രിൽ 1
74. ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?
ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )
75. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?
1957
76. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂ സാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി?
വിക്ടേഴ്സ് (Vertical Classroom Technology on Edusat for Rural Schools )
77. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?
കാസർഗോഡ്
78. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം?
1835
79. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?
യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ
80. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?
1959 ജൂൺ 1