Questions from വിദ്യാഭ്യാസം

101. കേരളത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?

എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി

102. ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?

കേരളം- 2016 ജനവരി 13 ( സഹായമായത്: അതുല്യം പദ്ധതി )

103. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി

104. സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്

105. കേരള വെറ്റിനറി ആന്‍റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

വയനാട്

106. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

107. "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്?

ജോൺ ഡൂയി

108. ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?

ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )

109. കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

110. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ -ഗുജറാത്ത്

Visitor-3034

Register / Login