1. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?
ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്
2. അധ്യാപക വിദ്യാഭ്യാസ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ രൂപീകൃതമായ വർഷം?
1995
3. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം?
1999
4. കിന്റർഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ - ജർമ്മനി
5. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?
തേഞ്ഞിപ്പാലം - മലപ്പുറം
6. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?
അരിസ്റ്റോട്ടിൽ
7. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
8. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം?
1937
9. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
10. ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി?
ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി -1982