1. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?
ഹം ലോഗ് - 1984
2. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?
1852 ജൂലൈ 1
3. ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?
1965
4. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ
5. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി?
ഫിലാറ്റലി-( സ്റ്റാമ്പ് ശേഖരണം )
6. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?
കിസാൻ വാണി - 2004 ഫെബ്രുവരി
7. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
ഇ എം എസ് നമ്പൂതിരിപ്പാട്
8. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം?
മലയാള മനോരമ
9. പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്?
രവീന്ദ്രനാഥ ടാഗോർ
10. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ച വർഷം?
1986