261. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജോർജ്ജ് ഫെർണാണ്ടസ്
262. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?
സൂര്യ കിരൺ ടീം
263. DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?
റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
264. സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?
1961 ജനുവരി 14
265. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
266. DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?
ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)
267. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
സാം മനേക് ഷാ
268. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?
രാധാവിനോദ് രാജു
269. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?
പൂർണിമ 1
270. കേരളത്തിലെ ഏക കന്റോൺമെന്‍റ്?
കണ്ണൂർ