121. മഹാത്മാഗാന്ധി യുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 സെപ്റ്റംബർ 24 ന് ഡോ.വി.കെ.ആർ. വി. റാവു ഉദ്ഘാടനം ചെയ്ത പ്രസ്ഥാനം?
നാഷണൽ സർവ്വീസ് സ്കീം
122. ഏറ്റവും വലിയ കന്റോൺമെന്‍റ്?
ഭട്ടിൻഡ - പഞ്ചാബ്
123. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്?
ജവഹർലാൽ നെഹൃ
124. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
അസ്ത്ര
125. ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?
INS സർദാർ പട്ടേൽ
126. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
127. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
128. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
129. ഇന്ത്യൻ അണുബോംബിന്‍റെ പിതാവ്?
രാജ രാമണ്ണ
130. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?
കോളിൻ മഡ്ഡി