Questions from പ്രതിരോധം

151. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

152. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?

ഏഴിമല

153. ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്‍റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം?

തൂത്തുക്കുടി

154. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്?

കോയമ്പത്തൂർ

155. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?

കോബ്ര ഫോഴ്സ്

156. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?

ഒറ്റപ്പാലം പാലക്കാട്

157. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?

1962 ഒക്ടോബർ 24

158. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത

159. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ പോളോ

160. ഇന്ത്യാ ഗവൺമെന്റിന്‍റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ

Visitor-3392

Register / Login