Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3041. പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?

ഗ്രീൻ ഫോഴ്സ്

3042. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

3043. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ (സുവാരി നദീതീരത്ത്)

3044. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

3045. ശുശ്രുത സംഹിത' എന്ന കൃതി രചിച്ചത്?

ശുശ്രുതൻ

3046. അഭിനവ ഭാരത് - സ്ഥാപകര്‍?

വി.ഡി സവർക്കർ; ഗണേഷ് സവർക്കർ

3047. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3048. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്?

ബാണാസുര സാഗർ

3049. ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3050. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?

കാളിദാസൻ

Visitor-3576

Register / Login