1861. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്‍റെ സംസ്ഥാന പക്ഷിയാണ് മയില്‍?
ഒഡീഷ
1862. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )
1863. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
രാജസ്ഥാൻ
1864. മയൂരശതകം' എന്ന കൃതി രചിച്ചത്?
മയൂരൻ
1865. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം?
കൊണാറക്കിലെ സൂര്യ ക്ഷേത്രം
1866. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ?
ഛായാഗ്രഹണം
1867. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം?
ആൻഡമാൻ നിക്കോബാർ ദ്വീപ്
1868. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?
നെയ്യാറ്റിൻകര കൃഷ്ണൻ നായർ
1869. ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് പണികഴിപ്പിച്ചത്?
എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
1870. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?
സിക്കന്ദ്ര