231. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?
17
232. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
233. ലോക ഭൂപടത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്ന സമ്മാനം എന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്?
സൂയസ് കനാൽ (മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നു)
234. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
1969
235. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
ഊർമ്മിള കെ പരിഖ്
236. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?
അലാങ് - ഗുജറാത്ത്
237. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?
എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
238. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?
1941
239. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?
ദാദാ സാഹിബ് ഫാൽക്കെ
240. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)