81. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക് - 1895
82. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്?
100 രൂപാ
83. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി
84. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?
ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം
85. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
86. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
1971 ലെ ഇന്തോ- പാക് യുദ്ധം
87. ISl യുടെ പുതിയ പേര്?
BlS - Bureau of Indian standards
88. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?
എസ്.ബി.ഐ
89. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?
എസ്.ബി.ഐ
90. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?
1994