Back to Home
Showing 26-50 of 228 results

26. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 360
27. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്‍റ്
28. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
എൽ.എം.സിംഗ്‌വി കമ്മിറ്റി
29. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ?
5
30. കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ?
5
31. ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 63
32. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 62 വയസ്സ്
33. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 280
34. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?
ബൽവന്ത് റായി മേത്ത കമ്മിറ്റി
35. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
അലഹബാദ് ഹൈക്കോടതി
36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?
ഇത്തർ പ്രദേശ് (403)
37. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?
250 രൂപ ( പരമാവധി 25000 രൂപ വരെ)
38. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?
ജസ്റ്റിസ് വി.രാമസ്വാമി
39. സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
ഗവർണ്ണർ
40. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ?
എം.സി.സെതൽവാദ്
41. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?
പ്രസിഡന്‍റ്
42. ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 338
43. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
44. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?
2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
45. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 214
46. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?
അറ്റോർണി ജനറൽ
47. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ കാലാവധി?
5 വർഷം
48. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം?
48 മണിക്കൂർ
49. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി?
3 വർഷം
50. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?
സർ. റോസ് ബാർക്കർ

Start Your Journey!