1. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 165
2. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?
1992 മാർച്ച് 12
3. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?
250 രൂപ ( പരമാവധി 25000 രൂപ വരെ)
4. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്‍റ്
5. മുഖ്യമന്ത്രിയായ ആദ്യ വനിത?
സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)
6. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
31
7. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന?
PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)
8. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?
ഫ്രാൻസ്
9. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?
ശ്രീമതി സുഗതകുമാരി
10. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?
അറ്റോർണി ജനറൽ