181. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
ജ്യോതി ബസു (പശ്ചിമ ബംഗാൾ)
182. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
ഡോ.കെ.ജി. അടിയോടി
183. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?
1993 ഏപ്രിൽ 24
184. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?
വജാഹത് ഹബീബുള്ള
185. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
186. പൊതുഖജനാവിന്‍റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
187. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്‍റ്
188. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
എൽ.എം.സിംഗ്‌വി കമ്മിറ്റി
189. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ?
5
190. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?
ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)