Questions from ഇന്ത്യാ ചരിത്രം

481. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

482. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

483. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

484. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

485. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

486. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

487. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

488. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം (1905)

489. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

കുശാനൻമാർ

490. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?

ആർക്കോട്ട്

Visitor-3137

Register / Login