Back to Home
Showing 676-700 of 2114 results

676. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്?
ഗാസി മാലിക്ക്
677. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?
തുഗ്ലക്കാബാദ്
678. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം?
വാറംഗൽ
679. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി?
ഗിയാസുദ്ദീൻ തുഗ്ലക്
680. ഗിയാസുദ്ദീൻ തുഗ്ലക് പരാജയപ്പെടുത്തിയ ഖിൽജി രാജാവ്?
ഖുസ്രുഖാൻ
681. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരി (ദൗലത്താബാദ്) ലേയ്ക്കും തിരിച്ച് ഡൽഹിയിലേയക്കു തന്നെയും മാറ്റിയ ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക് (ജൂനാഖാൻ )
682. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ഇബൻബത്തൂത്ത
683. വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ലെയ്ൻ പൂൾ
684. നാണം നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
എഡ്വേർഡ് തനാസ്
685. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?
മുഹമ്മദ് ബിൻ തുഗ്ലക്
686. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്?
മുഹമ്മദ് ബിൻ തുഗ്ലക്
687. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക്
688. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
മുഹമ്മദ് ബിൻ തുഗ്ലക്
689. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?
ജഹൻപന
690. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക്
691. മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻ ബത്തൂത്ത എഴുതിയ പുസ്തകം?
സഫർ നാമ
692. ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
693. യമുനാ കനാൽ പണികഴിപ്പിച്ചത്?
ഫിറോസ് ഷാ തുഗ്ലക്
694. ഇന്ത്യയിൽ കനാൽ ഗതാഗതം ആരംഭിച്ച ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
695. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
696. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
697. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
698. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
699. മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക്ക് ഭരണാധികാരി?
നസറുദ്ദീൻ മുഹമ്മദ്
700. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?
1398

Start Your Journey!