Questions from ഇന്ത്യാ ചരിത്രം

251. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം?

അലഹബാദ് ശാസനം

252. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

ഹൈദരാബാദ്

253. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

254. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

255. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം

256. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

കഴ്സൺ പ്രഭു

257. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി?

സിക്കന്ദർ ലോദി

258. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

259. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ?

മാൻ സിംഗ്

260. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

Visitor-3899

Register / Login