1561. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)
1562. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?
മുൾട്ടാൻ ( പാക്കിസ്ഥാൻ)
1563. ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ?
ബർണിയൻ & വേണിയർ
1564. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?
ബംഗാൾ വിഭജനം (1905)
1565. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?
ഷാജഹാനാബാദ് (ഡൽഹി)
1566. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം?
സ്വദേശി പ്രസ്ഥാനം (1905)
1567. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?
ശശാങ്ക രാജാവ് (ഗൗഡ രാജവംശം)
1568. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ?
ആഗാഖാൻ കൊട്ടാരം
1569. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?
യൂഡാമസ്
1570. സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം?
മാർഗരറ്റ് എലിസബത്ത് നോബിൾ